April 16, 2026

ജില്ലാ പോലീസ് കായികമേള: മാനന്തവാടി സബ് ഡിവിഷൻ വോളിബോൾ ചാമ്പ്യന്മാർ

0
Img 20241016 095359
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ സബ് ഡിവിഷനെ തോൽപ്പിച്ചാണ് ജേതാക്കളായത്.

കേണിച്ചിറ: വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നടത്തിയ വോളിബോൾ ടൂർണമെന്റിൽ മാനന്തവാടി സബ് ഡിവിഷൻ ചാമ്പ്യന്മാർ. കൽപ്പറ്റ സബ് ഡിവിഷനാണ് റണ്ണേഴ്സ് അപ്പായത്. കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ.സുരേഷ്‌കുമാർ നിർവഹിച്ചു. എസ്.എം.എസ് ഡിവൈഎസ്പി അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. കമ്പളക്കാട് ഇൻസ്‌പെക്ടർ എം.എ സന്തോഷ്, വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹരിദാസ്, കെ.എം. ശശിധരൻ, ഇർഷാദ് മുബാറക്, ബിപിൻ സണ്ണി, തുടങ്ങിയവർ പ്രസംഗിച്ചു.

 

ഷട്ടിൽ ടൂർണമെൻ്റ് ഇന്ന്(ഒക്ടോബർ 16 ന് ) ബത്തേരി വയനാട് ഷട്ടിൽ ക്ലബ്ബിൽ വച്ചും ഫുട്ബോൾ ടൂർണമെൻ്റ് ഒക്ടോബർ 17 ന് ബത്തേരി അൽ – എത്തിഹാദ് ഫുട്ബോൾ അക്കാദമിയിൽ വെച്ചും നടക്കും. ഒക്ടോബർ 19ന് കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനവും 20ന് അത്‌ലറ്റിക് മീറ്റും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *