ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യവിഷ രഹിത വയനാട്; സെമിനാർ സംഘടിപ്പിച്ചു
പുൽപ്പള്ളി : ഭക്ഷ്യസുരക്ഷാ വകുപ്പും, വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വ്യാപാരികൾക്കായി ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്കായി അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം കൊണ്ടുവരുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും വിഷരഹിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായുളള നടപടികൾ സ്വീകരിക്കുമെന്നും ക്യാൻസർ അടക്കമുള്ള ഗുരുതരമായ രോഗങ്ങൾ പരത്തുന്ന കഠിനമായ വിഷാംശമുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങി വിൽക്കുകയില്ലെന്നും യോഗം തീരുമാനിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡിസ്ട്രിക്ട് കമ്മീഷണർ ബിബി മാത്യു യോഗം ഉദ്ഘാടനം ചെയ്തു. എഫ്എസ്എസ്എ ട്രെയിനർ സഞ്ചു പീറ്റർ ക്ലാസുകൾ നയിച്ചു.
Leave a Reply