April 16, 2026

സംവരണ അട്ടിമറിക്കെതിരെ  എഐഡിആർഎം പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ നടത്തി 

0
Img 20241017 090038
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ: പട്ടിക വിഭാഗ സംവരണ അട്ടിമറിക്കെതിരെ നടത്തുന്ന രാജ്യ വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ ദളിത് അവകാശ സമിതി (എഐഡിആർഎം ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ദളിത്‌ വിഭാഗങ്ങൾക്കിടയിലെ ഉപ വർഗീകരണവും ക്രീമിലെയറും സംബന്ധിച്ച വിഷയത്തിലെ സുപ്രീം കോടതി വിധി മറി കടക്കുന്നതിന് പാര്‍ലമെന്റ് നിയമം പാസാക്കുക, ദളിതർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പാർലമെന്റിലും നിയമ സഭയിലും പ്രത്യേക സമ്മേളനങ്ങൾ വിളിക്കുക, സ്വകാര്യ മേഖലയിലെ ദളിത് സംവരണത്തിന് നിയമ നിർമ്മാണം നടത്തുക, ദളിതർക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാനുമായ ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സജി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി പി എം ജോയി, ജില്ല എക്‌സിക്യൂട്ടിവ് അംഗം എം വി ബാബു, റിയാസ്, അനിൽ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സൗമ്യ സ്വാഗതവും കുപ്പു സ്വാമി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *