April 16, 2026

സമ്പൂർണ്ണത അഭിയാൻ പദ്ധതി; സമാപൻ സമാരോഹ് നടത്തി.

0
Img 20241017 113301
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: അസ്‌പിരേഷണൽ ബ്ലോക്ക്സ് പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂർണ്ണത അഭിയാൻ പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക് തല സമാപന പരിപാടിയായ ‘സമാപൻ സമാരോഹ്’ പ്രോഗ്രാം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസെം ഹാളിൽ വെച്ച് നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കെ കെ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി സബ് കളക്‌ടർ മിസൽ സാഗർ ഭരത് ഐഎഎസ് നിർവഹിച്ചു. വയനാട് ഡെപ്യൂട്ടി ഡിസ്ട്രിക്ട് പ്ലാനിംഗ് ഓഫീസർ ശ്രീജിത്ത് കെ എസ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. സമ്പൂർണ്ണത അഭിയാൻ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനും സാച്ചുറേഷനും സഹായിച്ച ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളേയും പരിപാടിയിൽ ആദരിച്ചു.

 

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണത അഭിയാൻ പദ്ധതിയിലെ സൂചകങ്ങളുടെ സാച്ചുറേഷൻ നേടിയതായുള്ള പ്രഖ്യാപനവും പരിപാടിയിൽ നടത്തി. ചടങ്ങിൽ മാനന്തവാടി എ ഡി എ വിനോദ് പി ജെ, മാനന്തവാടി ജില്ല മണ്ണ് പരിശോധന ലാബ് അഗ്രികൾച്ചർ ഓഫീസർ ശരണ്യ എം, ഐ സി ഡി എസ് മാനന്തവാടി സി ഡി പി ഒ സിന്ധു പി കെ, ഐ സി ഡി എസ് മാനന്തവാടി അഡീഷണൽ സി ഡി പി ഒ ജീജ എം, പൊരുന്നന്നൂർ ഹെൽത്ത് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഉമേഷ് പി കെ, മാനന്തവാടി അസ്പിരേഷണൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് സയീദ് വി കെ, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ രേഷ്‌മ സി നായർ, മാനന്തവാടി എസ് എസ് കെ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ സുരേഷ് കെ കെ, മാനന്തവാടി അസിസ്റ്റന്റ്റ് ട്രൈബൽ ഓഫീസർ മനോജ് ടി കെ, അസ്‌പിരേഷണൽ ബ്ലോക്ക് ഫെല്ലോ റോഷൻ രാജു എന്നിവർ ചടങ്ങിൽ സംസാരിച്ചു. തിരുനെല്ലി, വെള്ളമുണ്ട, തവിഞ്ഞാൽ, തൊണ്ടർനാട്, എടവക ഗ്രാമ പഞ്ചായത്തുകളെയും ചടങ്ങിൽ ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *