April 16, 2026

കെ.ജി.ഒ .എ വയനാട് ജില്ലാ ശുചിത്വ ക്യാമ്പയിന് തുടക്കം 

0
Img 20241018 102548
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും ബയോബിൻ സ്ഥാപിച്ച് ജൈവമാലിന്യം സംസ്കരിച്ച് വളമാക്കി ഉപയോഗിക്കുന്ന രീതിയാണ് നടപ്പിലാക്കാൻ പോകുന്നത് .മീനങ്ങാടിയി ഗവ. പോളിടെക്നിക്ക് കോളേജിൽ നടത്തിയ ജില്ലാതല ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ടി.ഷണ്മുഖൻ ആമുഖ പ്രഭാഷണം നടത്തി .ജില്ലാ പ്രസിഡൻ്റ് ഡോ. കെ എസ് .സുനിൽ അധ്യക്ഷത വഹിച്ചു. പി എൻ വികാസ് , ബിജു സി എസ് ,ആദിത്ത് .സി.റ്റി , ദീപ. സി.ബി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ജി. പത്മകുമാർ സ്വാഗതവും എൻ മണിയൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *