മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കൽപ്പറ്റ: കേരള വനം വന്യജീവി വകുപ്പ്-സൗത്ത് വയനാട് എഫ് ഡി എ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ സഹായത്തോടെ പൊഴുതന പഞ്ചായത്ത് വൃന്ദാവൻ എൽ പി സ്‌കൂളിൽ വെച്ച് സുഗന്ധഗിരി ആദിവാസി വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് വിദഗ്‌ധ ഡോക്ട്‌ടർമാരുടെ സേവനം ലഭ്യമാക്കി മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ 250 ഓളം പേർ പങ്കെടുത്തു. ക്യാമ്പിൻ്റെ ഉത്ഘാടനം വായനാട് ജില്ലാ കളക്‌ടർ മേഘശ്രീ ഡി.ആർ നിർവഹിച്ചു. ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അജിത് കെ രാമൻ, ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോ സഫ് ബെനവൻ, ഡോ. ഹേമ ഫ്രാൻസിസ്, ഡോ. വേണുഗോപാൽ ബി, ഡോ. രാജേഷ് കുമാർ എം പി, ഹെഡ് മിസ്ട്രസ് രുഗ്മിണി, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ഹാഷിഫ് എന്നിവർ സംസാരിച്ചു. വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങുന്ന 35 ഓളം ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമായിരുന്നു.





Leave a Reply