April 16, 2026

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു

0
Img 20241018 143830
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പെരിക്കല്ലൂര്‍, ചക്കാലക്കല്‍ വീട്ടില്‍ സുജിത്തി(28)നെയെയാണ് കാപ്പ ചുമത്തി ജയിലിടച്ചത്. കവർച്ച, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കൂത്തുപറമ്പ് കവർച്ചാ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇയാളെ മുൻപ് കാപ്പ ചുമത്തി നാട് കടത്തിയതായിരുന്നു. നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരുന്നതിനാലാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലടച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *