April 16, 2026

വയനാട് മണ്ഡലം ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് നിയോജകമണ്ഡലംതല കണ്‍വെന്‍ഷനുകള്‍ നാളെ

0
Img 20241018 185348
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി പ്രിയങ്കഗാന്ധിയുടെ തിരെഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടില്‍ നാളെ നിയോജക മണ്ഡലംതല കണ്‍വെന്‍ഷനുകള്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി മണ്ഡലം കണ്‍വെന്‍ഷന്‍ രാവിലെ 10 മണിക്ക് എടത്തറ ഓഡിറ്റോറിയത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരനും, കല്‍പ്പറ്റ മണ്ഡലംകണ്‍വെന്‍ഷന്‍ രാവിലെ 11 മണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, മാനന്തവാടി മണ്ഡലം കണ്‍വെന്‍ഷന്‍ ഉച്ചക്ക് രണ്ട് മണിക്ക് അമ്പുകുത്തി സെന്റ്‌തോമസ് ഓഡിറ്റോറിയത്തില്‍ മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും ഉദ്ഘാടനം ചെയ്യും.

കണ്‍വെന്‍ഷനുകളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡീന്‍കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ സജീവ് ജോസഫ്, പി.കെ ബഷീര്‍, അഡ്വ.ടി സിദ്ധീഖ്, ഐ.സി ബാലകൃഷ്ണന്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹിമാന്‍ കല്ലായി, സി മമ്മുട്ടി, എന്‍.ഡി അപ്പച്ചന്‍, എന്‍.കെ റഷീദ്, എം.സി സെബാസ്റ്റ്യന്‍, ജോസഫ് കളപ്പുരക്കല്‍, പ്രവീണ്‍ തങ്കപ്പന്‍, ഇ.എസ് വിനോദ്കുമാര്‍, ദാമോദരന്‍ ഫോര്‍വേഡ്‌ബ്ലോക്ക് തുടങ്ങിയവര്‍ പ്രസംഗിക്കും. നിയോജകമണ്ഡലംതല കണ്‍വെന്‍ഷനുകള്‍ വന്‍വിജയമാക്കാന്‍ യു.ഡി.എഫ് ജില്ലാ ആക്ടിംഗ് ചെയര്‍മാന്‍ ടി മുഹമ്മദ്, കണ്‍വീനര്‍ പി.ടി ഗോപാലകുറുപ്പ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *