പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
മുണ്ടക്കൈ-വെള്ളാര്‍മല വിദ്യാലയങ്ങളിലേക്ക് കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വെള്ളാര്‍മല വൊക്കേഷല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഉണ്ണി മാസ്റ്റര്‍ക്ക് പഠനോപകരണങ്ങള്‍ കൈമാറി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരത്ചന്ദ്രന്‍, കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലാം മലയമ്മ, സംസ്ഥാന ട്രഷറര്‍ ടി.എ റഷീദ് പന്തല്ലൂര്‍, സംസ്ഥാന ഭാരവാഹികളായ നജീബ് മണ്ണാര്‍, എം.പി സത്താര്‍ അരയങ്കോട്, എം.പി റഷീദ് ശ്രീകണ്ഠപുരം, എം.അഫ്‌സല്‍, ജാസില്‍ വേങ്ങര എന്നിവര്‍ സംബന്ധിച്ചു.
Leave a Reply