ദുരന്തനിവാരണം : മോക്ക് ഡ്രിൽ നടത്തി
തൊണ്ടർനാട് : പ്രകൃതിദുരന്തങ്ങളെ നേരിടാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ പോലീസ്, ഫയർ ആൻഡ് റസ്ക്യൂ തുടങ്ങിയവർ സംയുക്തമായി മോക്ക് ഡ്രിൽ നടത്തി. തൊണ്ടർനാട് പെരിഞ്ചേർമലയിൽ വച്ചാണ് മോക്ക് ഡ്രിൽ നടത്തിയത്. എൻ.ഡി.ആർ.എഫ് അസി. കമാണ്ടന്റ് പി സുധാകർ, ടീം കമാണ്ടർ പ്രതീഷ്, സേഫ്റ്റി ഓഫീസർ വികാസ്, തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ എ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഫയർ ആൻഡ് റെസ്ക്യൂ സംഘവും തൊണ്ടർനാട് പഞ്ചായത്ത് പ്രതിനിധികളും പൊതുജനങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു.





Leave a Reply