ജനം ജാഗ്രത കൈക്കൊള്ളണം – ടി നാസർ
തലപ്പുഴ : ആർ എസ് എസ് നു വേണ്ടി നാടിനെ കുരുതി കൊടുക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ ജനം ജാഗ്രത കൈക്കൊള്ളണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ. പിണറായി പോലീസ് -ആർഎസ്എസ് കൂട്ടൂകെട്ടിനെതിരെ
മാനന്തവാടി മണ്ഡലം പ്രസിഡന്റ് നയിക്കുന്ന വാഹനജാഥയുടെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ്-ആര്‍എസ്എസ് ബാന്ധവത്തിന്റെ പേരില്‍ സംസ്ഥാനത്ത് സിപിഎമ്മുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും രക്ഷയില്ലാതായിരിക്കുന്നു എന്ന ഭരണകക്ഷി എംഎല്‍എയുടെ വാക്കുകള്‍ ഗൗരവതരമാണ്. കേരളത്തിന്റെ ക്രമസമാധാന ചുമതല ആര്‍എസ്എസ്സിന്റെ വരുതിയില്‍ കൊണ്ടു വരുന്നതിന് ശ്രമിക്കുന്ന ഉന്നത പോലീസുദ്യോഗസ്ഥരെ തല്‍സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തി സമഗ്രാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാപന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഇ ഉസ്മാൻ, മണ്ഡലം സെക്രട്ടറി സജീർ എം ടി,വൈസ് പ്രസിഡന്റ് അലി എ കെ,തവിഞ്ഞാൽ പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്തലി തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡലം ജോയിന്റ് സെക്രട്ടറി സകരിയ്യ സ്വാഗതവും ജാഥാ ക്യാപ്റ്റൻ വി സുലൈമാൻ സ്വീകരണത്തിന് നന്ദിയും പറഞ്ഞു.
Leave a Reply