മുണ്ടക്കൈ ദുരന്തത്തിൽ സഹായ ഹസ്തവുമായി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ
പുൽപ്പള്ളി :ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നർക്ക് സഹായഹസ്തവുമായി വിദ്യാർത്ഥികൾ.
പുൽപ്പള്ളി, ചെറ്റപ്പാലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളാണ് ദുരന്തബാധിതർക്ക് വേണ്ടി 11000 രൂപ വയനാട് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ ഐ. എ എസ് ന് സ്കൂൾ ലീഡർ ധ്യാൻ കൃഷ്ണ കലക്ടറുടെ ചേമ്പറിൽ വച്ച് കൈമാറിയത്.
സ്കൂൾ മാനേജിംഗ് സെക്രട്ടറി പി.പി. റെജി , പ്രിൻസിപ്പാൾ കാർമ്മൽ എം.സി., റിസി മോൾ എം. എസും പങ്കെടുത്തു.
Leave a Reply