ഓൾ കേരള കെമിസ്ട്രാൻ ഡ്രഗിസ്റ്റ് അസോസിയേഷൻ വയനാട് ജില്ല വാർഷിക ജനറൽബോഡി യോഗം
കൽപ്പറ്റ:- ചെറുകിട ഇടത്തരം ഔഷധ വ്യാപാര മേഖലയെ സംരക്ഷിക്കാൻ അനുകൂലമായ നിയമനിർമ്മാണങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഓൾ കേരള കെമിസ്ട്രാൻ ഡ്രഗിസ്റ്റ് അസോസിയേഷൻ വയനാട് ജില്ല വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.ചൂരൽമല ദുരന്തത്തിൽ പെട്ട് സർവ്വതും നഷ്ടമായ മുഴുവൻ ആളുകളുടെയും പുനരധിവാസം യുദ്ധകാലടിസ്ഥാനത്തിൽ നടത്തണമെന്ന് എ.കെ.സി.ഡി.എ യുടെ വാർഷിക പൊതുസമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു.യോഗത്തിൽ എകെസിഡിഎ വയനാട് ജില്ലാ പ്രസിഡണ്ട് സി.പി ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എ എൻ മോഹൻ യോഗം ഉദ്ഘാടനം ചെയ്തു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി കെ.ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.മരണമടഞ്ഞ എ.കെ.സി.ഡി.എ അംഗങ്ങൾക്കുളള സാമ്പത്തിക സഹായ വിതരണം നടത്തി. ഉന്നത വിദ്യാഭ്യാസത്തിന് അർഹരായ മെമ്പർമാരുടെ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു സെക്രട്ടറി വി ബി വിനയ് റിപ്പോർട്ട് അവതരിപ്പിച്ചു ,എൽ ആർ ജയരാജ്, വി. അൻവർ, രഞ്ജിത്ത് ദാമോദരൻ എ.അരവിന്ദാക്ഷൻ, നൗഷാദ് ബ്രാൻ, പി.ജെ ഷാജു ,എ.കെ രാമകൃഷ്ണൻ ,ടി പി കുഞ്ഞുമോൻ ,സി ഹാഫിസ് ,പി ജമാലുദ്ദീൻ ,പി എം റെജി എന്നിവർ സംസാരിച്ചു.





Leave a Reply