ജില്ലാ പോലീസ് കായികമേള അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
കൽപ്പറ്റ: ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് ശനിയാഴ്ച തുടക്കമാകും. കൽപ്പറ്റ എം കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഐഎഎസ് നിർവഹിക്കും. സംസ്ഥാന കായിക അധ്യാപക അവാർഡ് ജേതാവ് കെ.പി. വിജയി മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിന് ശേഷം സ്റ്റേഡിയത്തിൽ ഫൂട്ബോൾ ഫൈനൽ മത്സരം അരങ്ങേറും. സ്പെഷ്യൽ യൂണിറ്റ്, മാനന്തവാടി സബ് ഡിവിഷനുമായാണ് മത്സരം. 20ന് രാവിലെ 7 മണി മുതൽ അത് ലറ്റിക് മത്സരം ആരംഭിക്കും. സമാപന പരിപാടി വൈകിട്ട് 5 മണിയ്ക്ക് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് ഉദ്ഘാടനം ചെയ്യും.
കായിക മേളയുടെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഡി എച്ച് ക്യു ചാമ്പ്യൻമാരായി. കൽപ്പറ്റ സബ് ഡിവിഷൻ രണ്ടാം സ്ഥാനവും ബത്തേരി മൂന്നാം സ്ഥാനവും നേടി. വോളിബോൾ മത്സരത്തിൽ മാനന്തവാടി സബ് ഡിവിഷൻ ചാമ്പ്യന്മാരായി. കൽപ്പറ്റ സബ് ഡിവിഷൻ രണ്ടാം സ്ഥാനവും ബത്തേരി സബ് ഡിവിഷൻ മൂന്നാം സ്ഥാനവും നേടി. ഷട്ടിൽ ബാഡ്മിൻറൺ സിംഗിൾസ് മത്സരത്തിൽ ബത്തേരി സബ്ഡിവിഷനിലെ ഹരിഷ്, ഡി എച്ച് ക്യു വിലെ ഫിനു, മാനന്തവാടി സബ് ഡിവിഷനിലെ റാഷിദ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഡബിൾസ് മത്സരത്തിൽ ഡി എച്ച് ക്യൂ വിലെ ഫിനു, അനസ് സഖ്യം ചാമ്പ്യന്മാരായി. ബത്തേരി സബ് ഡിവിഷനിലെ ഹരീഷ്, പ്രിൻസ് സഖ്യം രണ്ടാം സ്ഥാനവും, മാനന്തവാടി സബ് ഡിവിഷനിലെ ജിൽസ്, റാഷിദ് സഖ്യം മൂന്നാം സ്ഥാനവും നേടി. 45 വയസിന് മുകളിലുള്ളവർക്കുള്ള ഡബിൾസ് മത്സരത്തിൽ സ്പെഷ്യൽ യൂണിറ്റിലെ സതീഷ് കുമാർ പി ജി , രാമകൃഷ്ണൻ, ടി.എം പ്രശാന്ത്, സജീവൻ എന്നീ സഖ്യം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ബത്തേരി സബ്ഡിവിഷനിലെ കെ.കെ. അബ്ദുൾ ഷെരീഫ്, സജീഷ് സഖ്യം മൂന്നാം സ്ഥാനവും നേടി. 45 വയസിന് മുകളിലുള്ളവർക്കുള്ള സിംഗിൾസ് മത്സരത്തിൽ സ്പെഷ്യൽ യൂണിറ്റിലെ സജീവൻ, പ്രശാന്ത് ടി.എം, സതീഷ് കുമാർ പി ജി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
Leave a Reply