April 17, 2026

ലോക്സഭ ഉപതെരഞ്ഞെടുപ്പ്; വയനാടിന് ഇനി പോരാട്ട ചൂട്

0
Img 20241020 102915
By ന്യൂസ് വയനാട് ബ്യൂറോ

​ കൽപ്പറ്റ: എൻ ഡി എ സ്ഥാനാർത്ഥിയായി നവ്യ ഹരിദാസിനെ പ്രഖ്യാപിച്ചതോടെ വയനാട് ലോക്സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ആവേശം

 

യു.​ഡി.​എ​ഫ് ‘സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി ഒ​ക്ടോ​ബ​ർ 23ന് ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. മുൻ എം.പി രാഹുൽ ഗാന്ധിയും എത്തും.

 

ഇടതു സ്ഥാനാർത്ഥി സത്യൻ മൊകേരി വയനാട്ടിലെത്തി. കൽപ്പറ്റയിൽ നടത്തിയ റോഡ് ഷോയോടു കൂടി എൽ.ഡി.എഫ് പ്രചരണത്തിനും തുടക്കമായി.

 

 

വ​യ​നാ​ട് ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യെ കൂ​ടി പ്ര​ഖ്യാ​പി​ച്ച​തോ​ട് കൂടെയാണ് ചി​​ത്രം തെ​ളി​ഞ്ഞത്., ഇ​നി പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കും. മ​ഹി​ളാ മോ​ർ​ച്ച​യു​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ന​വ്യ ഹ​രി​ദാ​സി​നെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യി ബി.​ജെ.​പി തീ​രു​മാ​നി​ച്ച​ത്.

 

നി​ല​വി​ൽ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ന്‍ കൗ​ണ്‍സി​ല​റാ​ണ് സോ​ഫ്റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ ന​വ്യ. ര​ണ്ടു ത​വ​ണ​യാ​യി കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലെ കാ​ര​പ്പ​റ​മ്പ് വാ​ർ​ഡി​ൽനി​ന്നു​ള്ള കൗ​ൺ​സി​ല​റാ​ണ്. യു.​ഡി.​എ​ഫി​നാ​യി എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും എ​ൽ.​ഡി.​എ​ഫി​നാ​യി സി.​പി.​ഐ​യു​ടെ സ​ത്യ​ൻ മൊ​കേ​രി​യു​മാ​ണ് വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

 

 

 

യു.​ഡി.​എ​ഫി​ന്റെ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ൾ ശ​നി​യാ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി ക​ൺ​വീ​ന​ർ എ.​പി. അ​നി​ൽ കു​മാ​ർ എം.​എ​ൽ.​എ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

 

പ​ഞ്ചാ​യ​ത്തുത​ല ക​ൺ​വെ​ൻ​ഷ​നു​ക​ൾ ചൊ​വ്വാ​ഴ്ച​യോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി കോ​ഓ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ ടി. ​സി​ദ്ദി​ഖ് എം.​എ​ൽ.​എ പ​റ​ഞ്ഞു.

 

രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ട്ര​ഷ​റ​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, യു.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, യു.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ ടി. ​മു​ഹ​മ്മ​ദ്‌, ടി. ​ഉ​ബൈ​ദു​ള്ള എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

 

 

 

 

വ​യ​നാ​ട്ടി​ൽ ഇ​ട​തു​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​ത്തി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ മൊ​കേ​രി എ​ത്തി. ല​ക്കി​ടി​യി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ പ്ര​വ​ർ​ത്ത​ക​ർ ജി​ല്ല ആ​സ്ഥാ​ന​ത്തേ​ക്ക് ആ​ന​യി​ച്ചു. ക​ൽ​പ​റ്റ​യി​ൽ ന​ട​ത്തി​യ ആ​വേ​ശ റോ​ഡ്ഷോ​യോ​ടെ എ​ൽ.​ഡി.​എ​ഫി​ന്റെ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

 

വി​ജ​യി​പ്പി​ച്ച ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​ൻ സാ​ധി​ക്കാ​ത്ത ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്നു മു​ൻ എം.​പി രാ​ഹു​ൽ​ഗാ​ന്ധി​​യെ​ന്ന് സ​ത്യ​ൻ മൊ​കേ​രി ക​ൽ​പ​റ്റ​യി​ലെ റോ​ഡ്ഷോ​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. വ​യ​നാ​ട്ടി​ലേ​ക്കാ​ളും സൗ​ക​ര്യം കൂ​ടു​ത​ലു​ള്ള സ്ഥ​ലം കി​ട്ടി​യ​പ്പോ​ൾ പ​ഴ​യ എം.​പി അ​ങ്ങോ​ട്ട് പോ​യി. വ​ട​ക്കേ ഇ​ന്ത്യ​യി​ൽ ഇ​വ​രാ​രും മ​ത്സ​രി​ക്കു​ന്നി​ല്ല. ഹി​ന്ദു​ത്വ ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ളു​മാ​യി നേ​രി​ട്ട് ഏ​റ്റു​മു​ട്ടാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഭീ​രു​ക്ക​ളാ​യി ഒ​ളി​ച്ചോ​ടു​ക​യാ​ണ്. അ​ങ്ങ​നെ​യാ​ണ് വ​യ​നാ​ട്ടി​ൽ രാ​ഹു​ലെ​ത്തി​യ​ത്. ഇ​പ്പോ​ൾ പ്രി​യ​ങ്ക ഗാ​ന്ധി കു​ടും​ബ പേ​ര് പ​റ​ഞ്ഞു വ​രി​ക​യാ​ണ്. ഇ​വ​ർ​ക്ക് ഇ​വി​ടെ ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഹെ​ലി​കോ​പ്ട​റി​ൽ വ​ന്ന് അ​തേ ഹെ​ലി​കോ​പ്ട​റി​ൽ തി​രി​ച്ചു​പോ​കാ​ൻ സാ​ധി​ക്കും. ഇ​നി​യു​മി​ത് തു​ട​ര​ണ​മോ​യെ​ന്ന് ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ണം. ജ​ന​ങ്ങ​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ൾ പ​റ​യാ​നും പ​രി​ഹ​രി​ക്കാ​നും എ​പ്പോ​ഴും ഓ​ടി​യെ​ത്താ​നും ഉ​ത​കു​ന്ന എം.​പി​യെ​യാ​ണ് വ​യ​നാ​ടി​ന് വേ​ണ്ട​ത്. മു​ണ്ട​ക്കൈ ദു​ര​ന്ത​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു​പോ​യ പ്ര​ധാ​ന​മ​ന്ത്രി ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ഇ​തു​വ​രെ ഒ​ന്നും ന​ൽ​കി​യി​ല്ല. അ​വ​ർ​ക്കാ​വ​ശ്യ​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വാ​രി​ക്കോ​രി കൊ​ടു​ക്കു​മ്പോ​ൾ കേ​ര​ള​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ത്യ​ൻ മൊ​കേ​രി​ക്ക് ല​ക്കി​ടി​യി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. എ​ൽ.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ സി.​കെ. ശ​ശീ​ന്ദ്ര​ൻ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു, പി.​കെ. മൂ​ർ​ത്തി, പി. ​സ​ന്തോ​ഷ് കു​മാ​ർ എം.​പി, സി.​എം. ശി​വ​രാ​മ​ൻ, കെ.​ജെ. ദേ​വ​സ്യ, വി.​പി. വ​ർ​ക്കി, പി.​കെ. ബാ​ബു, സ​ണ്ണി മാ​ത്യു, എ.​പി. അ​ഹ​മ്മ​ദ് എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​നെ​ത്തി. ക​ൽ​പ​റ്റ​യി​ലെ റോ​ഡ് ഷോ​യി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് പ​​ങ്കെ​ടു​ത്ത​ത്. ക​ൽ​പ​റ്റ​യി​ൽ 24ന്‌ ​ചേ​രു​ന്ന ലോ​ക്‌​സ​ഭ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​ൺ​വെ​ൻ​ഷ​നു​ശേ​ഷം നി​യ​മ​സ​ഭാ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലേ​ക്ക്‌ എ​ൽ.​ഡി.​എ​ഫ് ക​ട​ക്കും. തി​രു​വ​മ്പാ​ടി 25, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, നി​ല​മ്പൂ​ർ 27, ക​ൽ​പ​റ്റ, വ​ണ്ടൂ​ർ, എ​റ​നാ​ട്‌ 28 തീ​യ​തി​ക​ളി​ലാ​ണ്‌ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ൾ. ഞാ​യ​റാ​ഴ്‌​ച നി​ല​മ്പൂ​രി​ലാ​ണ്‌ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *