“നിമീലിതം”കവിത സമാഹാരം പ്രകാശനം ചെയ്തു
കണിയാമ്പറ്റ: ബൈജു തെക്കുംപുറത്ത് എഴുതിയ ‘നിമീലിതം’ എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു.കണിയാമ്പറ്റ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടന്ന മലബാർ ഭദ്രാസന അക്ഷരക്കൂടിൻ്റെ രണ്ടാം വാർഷിക ദിനാഘോഷ വേദിയിൽ ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മാധ്യമ പ്രവർകനും അദ്ധ്യാപകനുമായ വിനയകുമാർ അഴിപ്പുറത്തിന് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.എറണാകുളം മിഴി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച 41 കവിതകൾ അടങ്ങുന്ന
കവിത സമാഹാരത്തിൻ്റെ അവതാരിക എഴുതിയിരിക്കുന്നത് ഗ്രന്ഥകാരൻ ശശിധരൻ നമ്പ്യാരാണ്. ബത്തേരി സ്വദേശിയും
മീനങ്ങാടി ബിഷപ്സ് ഹൗസിൽ സെക്രട്ടറിയും, അമേരിക്കൻ പത്രമായ മലയാളി മനസ്സിന്റെ ഡെവലപ്പ്മെന്റ് എഡിറ്ററുമായി സേവനമനുഷ്ഠിക്കുന്ന ബൈജു തെക്കുംപുറത്തിൻ്റെ ഏഴാമത്തെ കവിത സമാഹാരമാണ് നിമീലിതം.
“മൗനത്തിന്റെ വേരുകൾ തേടി,
“കാറ്റു മൂളിയ കവിതകൾ”,
” വേനൽക്കിനാവ് “, “ആഷാഢമേഘങ്ങൾ പെയ്തിറങ്ങുമ്പോൾ”, “മഴയിൽ നനഞ്ഞൊരു താൾ” (കവിത സമാഹാരങ്ങൾ),
“ഹൃദയ സാരംഗി” (ഗസലുകൾ ) ഇവയാണ് മറ്റു കൃതികൾ.
Leave a Reply