പുനരധിവാസത്തെ അട്ടിമറിക്കുന്ന എച്ച്.എം.എൽ, എൽസ്റ്റൺ കമ്പനി മാനേജ്മെൻ്റിനെതിരെ ഹൈക്കോടതി കർശന നടപടി സ്വീകരിക്കണം; സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ
കൽപ്പറ്റ: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ഹാരിസൺസുൾപ്പെടെ തോട്ടം മാഫിയകൾ കയ്യടക്കിയ മുഴുവൻ ഭൂമിയും തിരിച്ച് പിടിക്കുക, മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരെ പരമാവധി ഭൂമിയും വാസയോഗ്യമായ വീടും നൽകി പുനരധിവസിപ്പിക്കുക, ദുരന്ത ബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുക, തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കൊണ്ടാണ് ദുരന്തബാധിതരുടെ ധർണ്ണ സംഘടിപ്പിക്കുന്നത്. വയനാട് കലക്ടറേറ്റിന് മുന്നിൽ 57 ദിവസമായി തുടരുന്ന അനിശ്ചിതകാല സമരത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ധർണ്ണ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.കെ. ദാസൻ ഉദ്ഘടനം ചെയ്യും. എൻ. ബാദുഷ, സുലോചന രാമകൃഷ്ണൻ, എ.എം. സ്മിത, വർഗ്ഗീസ് വട്ടേക്കാട്ടിൽ, ഡോ. പി.ജി. ഹരി, ടി.സി. സുബ്രഹ്മണ്യൻ, കെ. ബാബുരാജ്, വേണുഗോപാൽ കുനിയിൽ തുടങ്ങിയവർ ധർണ്ണയെ അഭിവാദ്യം ചെയ്ത് സംസാരിക്കും.
Leave a Reply