November 12, 2024

വയനാട്‌ ജില്ലാ പോലീസ് കായികമേളക്ക് വർണാഭമായ സമാപനം; ബത്തേരി സബ് ഡിവിഷൻ ചാമ്പ്യന്മാർ

0
Img 20241021 Wa00841

 

 

കല്‍പ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട്‌ ജില്ലാ പോലീസ് കായിക മേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത്‌ലറ്റിക് മീറ്റോടെ സമാപനം. 125 പോയിന്റുകളോടെ ബത്തേരി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. 117 പോയിന്റുകളുമായി സ്‌പെഷ്യൽ യൂണിറ്റ് ടീം രണ്ടാം സ്ഥാനവും, 75 പോയിന്റുകളുമായി ഡി.എച്ച്. ക്യൂ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൽപ്പറ്റ സബ് ഡിവിഷൻ 71 പോയിന്റും മാനന്തവാടി സബ് ഡിവിഷന്‍ 53 പോയിന്റും നേടി. പുരുഷ/വനിതാ വിഭാഗങ്ങളില്‍ ഓപ്പൺ കാറ്റഗറിയിൽ കെ.എസ്. പ്രസാദ് (ഡി.എച്ച്.ക്യൂ), വി.എ. അശ്വതി (കൽപ്പറ്റ സബ് ഡിവിഷന്‍) എന്നിവരും വെറ്ററൻസ് വിഭാഗത്തിൽ പി. ഹാരിസ് (കൽപ്പറ്റ), ജാൻസി ജോസ്(സ്‌പെഷ്യൽ യൂണിറ്റ്), കെ.എം. സീനത്ത് (കൽപ്പറ്റ സബ് ഡിവിഷൻ) എന്നിവരും പുരുഷ/വനിത വ്യക്തിഗത ചാംപ്യന്മാരായി. വാശിയേറിയ വടംവലി മത്സരത്തില്‍ മാനന്തവാടി സബ് ഡിവിഷൻ വിജയികളായി. ഗെയിംസ് ഇനങ്ങളായ ക്രിക്കറ്റ് ടൂർണമെന്റിൽ ഡി.എച്ച്.ക്യൂവും, ഫുട്‌ബോള്‍ മത്സരത്തില്‍ സ്‌പെഷ്യൽ യൂണിറ്റും, വോളിബോളില്‍ മാനന്തവാടി സബ്ബ് ഡിവിഷനും ജേതാക്കളായി. ഫുട്‌ബോൾ ഫൈനൽ മത്സരത്തിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതിരി ഐ.പി.എസ് ഗോളടിച്ചത് കാണികളിൽ ആവേശമുണർത്തി.

 

ഇന്നലെ രാത്രി നടന്ന സമാപന ചടങ്ങിന്റെ ഉദ്‌ഘാടന കർമ്മവും, വിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതരി ഐ.പി.എസ് നിർവഹിച്ചു. ജില്ലാ പോലീസ് അഡീഷണൽ എസ്.പി ടി.എൻ. സജീവ്, ഡിവൈ.എസ്.പിമാരായ പി.എൽ. ഷൈജു,(സ്‌പെഷ്യൽ ബ്രാഞ്ച്), ദിലീപ്കുമാർ ദാസ്(ഡി സി.ആർ. ബി), എം.കെ. ഭരതൻ(നാർകോടിക് സെൽ), എം.കെ.സുരേഷ്‌കുമാർ(ക്രൈം ബ്രാഞ്ച്), അബ്ദുൽ കരീം(എസ്.എം.എസ്) എന്നിവരും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പോലീസ് മീറ്റിനോടനുബന്ധിച്ച് കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി സബ്ബ് ഡിവിഷനുകള്‍, സ്പെഷ്യല്‍ യൂണിറ്റ്, ഡി.എച്ച്.ക്യൂ എന്നീ ടീമുകളാണ് വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളില്‍ പങ്കെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *