റോഡ് ഷോയോടെ വയനാട് മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിച്ച് എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ്
കൽപ്പറ്റ: സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം മണ്ഡലത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന് കൽപ്പറ്റയിൽ ഉജ്ജ്വല സ്വീകരണം ഒരുക്കി പാർട്ടി പ്രവർത്തകർ. ലക്കിടിയിൽ കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമായിരുന്നു റോഡ് ഷോ. റോഡ് ഷോയിൽ വനിതകൾ അടക്കം നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. പാർട്ടി പതാകയും, വർണ്ണ ബലൂണുകളും
ഉയർത്തി ,വാദ്യ മേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്ഥാനാർത്ഥിയുടെ റോഡ് ഷോ ‘കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച റാലി വാട്ടർ അതോറിറ്റിക്ക് ഓഫീസിനടുത്ത് സമാപിച്ചു. മേഖല പ്രസിഡൻ്റ് ടി.പി. ജയചന്ദ്രൻ, വയനാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, സംസ്ഥാന സമിതി അംഗം കെ.സദാനന്ദൻ, ജില്ലാ ജനറൽ സെക്രട്ടറി എം.പി. സുകുമാരൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പൈലി വാത്യാട്ട്, എസ്.ടി.മോർച്ച സംസ്ഥാന പ്രസിഡൻറ് മുകുന്ദൻ പള്ളിയറ തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പം
റാലിയിൽ പങ്കെടുത്തു.
റോഡ് ഷോയ്ക്ക് ശേഷം,
ദേശീയ കൗൺസിൽ അംഗങ്ങളായ പള്ളിയറ രാമൻ, പി സി മോഹനൻ മാസ്റ്റർ, മുൻ ജില്ലാ പ്രസിഡൻ്റ് കൂട്ടാറ ദാമോദരൻ, മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് ടി.എ മാനു തുടങ്ങി ബിജെപി യുടെ പഴയകാല മുതിർന്ന നേതാക്കളെ സന്ദർശിച്ച് സ്ഥാനാർത്ഥി അനുഗ്രഹം തേടി.





Leave a Reply