ഉറപ്പായും വോട്ടുചെയ്യും സിഗ്‌നേച്ചര്‍ ക്യാമ്പയിന് തുടക്കമായി
വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനായി നാടും നഗരവും ഒരുങ്ങവേ വിപുലമായ തെരഞ്ഞെടുപ്പ് പ്രാചരണങ്ങള്‍ക്കും തുടക്കമായി. കരുത്തുറ്റ ജനാധിപത്യത്തിനായി ഉറപ്പായും വോട്ടുചെയ്യാമെന്ന സന്ദേശവുമായാണ് തെരഞ്ഞെടുപ്പ് വിഭാഗം ജില്ലയില്‍ വോട്ടര്‍ ക്യാമ്പെയിനിന് തുടക്കമിട്ടത്. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പരിസരത്തൊരുക്കിയ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ദുരന്തത്തിന് സാക്ഷികളായതിന് ശേഷമുള്ള തെരഞ്ഞെടെുപ്പിനാണ് ജില്ല തയ്യാറാകുന്നത്. വോട്ടെടുപ്പില്‍ എല്ലാവരുടെയും സമ്മതിദാനം ഉറപ്പാക്കി സമാധാനപരമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. ക്യാമ്പെയിനില്‍ നിരവധി പേര്‍ പങ്കാളികളായി. ഉറപ്പായും വോട്ടുചെയ്യും എന്ന് സ്വന്തം വോട്ടര്‍ എന്ന അടിക്കുറിപ്പിന് താഴെയാണ് ഒപ്പുകള്‍ നിരനിരയായി തെളിഞ്ഞത്. ജനാധിപത്യത്തില്‍ വോട്ടവകാശ വിനിയോഗത്തിന്റെ പ്രാധാന്യം നാട്ടിലെങ്ങുമെത്തിക്കാന്‍ വേറിട്ട പരിപാടികളണ് സ്വീപ്പ് ഒരുക്കുന്നത്. വോട്ടിങ്ങ് യന്ത്രം പരിചയപ്പെടുത്തല്‍, മാരത്തണ്‍, സൈക്ക്‌ളിങ്, ഹില്‍ ട്രക്കിങ്, ഫ്‌ളാഷ് മോബ് തുടങ്ങി തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച ഗ്രാമ ഗ്രാമന്തരങ്ങളിലെത്തി സ്വീപ് ബോധവത്കരണം നല്‍കും. സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ക്യാമ്പയിനില്‍ സ്വീപ് നോഡല്‍ ഓഫീസര്‍ കൂടിയായ അസിസ്റ്റന്റ് കളക്ടര്‍ എസ്.ഗൗതംരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഉഷ കൂമാരി, എ.ഡി.എം ഇന്‍-ചാര്‍ജ്ജ് പി.എം കുര്യന്‍, എച്ച.എസ് വി.കെ ഷാജി, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply