എൻ. ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.*
എൻഡിഎ വയനാട് ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ കുര്യാസ് ബിൽഡിങ്ങിലാണ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
ലോക്സഭാ മണ്ഡലം സ്ഥാനാർഥി നവ്യ ഹരിദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, മേഖലാ പ്രസിഡണ്ട് ടിപി ജയചന്ദ്രൻ മാസ്റ്റർ, വയനാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ , ബിഡിജെഎസ് ജില്ലാ അധ്യക്ഷൻ വി മോഹനൻ, എസ് ടി മോർച്ച സംസ്ഥാന അധ്യക്ഷൻ മുകുന്ദൻ പള്ളിയറ തുടങ്ങിയവർ സംബന്ധിച്ചു





Leave a Reply