October 24, 2026

കാറിൽ കടത്തുകയായിരുന്ന തിരകളും ആയുധങ്ങളുമായി മൂന്നു പേർ പിടിയിൽ 

0
Img 20241023 Wa01111
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: നിയമവിരുദ്ധമായി കാറിൽ കടത്തുകയായിരുന്ന മാരകായുധങ്ങളും തിരകളുമായി മൂന്ന് പേർ പിടിയിൽ. കൽപ്പറ്റ ചൊക്ലി വീട്ടിൽ സെയ്‌ദ് (41), മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ ചാലോടിയിൽ വീട്ടിൽ അജ്മൽ അനീഷ് എന്ന അജു (20), പള്ളിയാൽ വീട്ടിൽ പി നസീഫ് (26) എന്ന ബാബുമോൻ എന്നിവരെയാണ് ഇലക്ഷൻ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പിടി കൂടിയത്. ചൊവ്വാഴ്ച രാത്രിയിൽ പട്രോളിംഗ് ഡ്യൂട്ടിക്കിടെ ബത്തേരി ചുങ്കം ജങ്ഷനിൽ വാഹന പരിശോധന നടത്തുമ്പോഴാണ് കെ.എൽ 55 വൈ. 8409 നമ്പർ മാരുതി ആൾട്ടോ കാറിന്റെ ഡിക്കിയിൽ യാതൊരു രേഖകളുമില്ലാതെ അനധികൃതമായി സൂക്ഷിച്ച ആയുധങ്ങളും തിരകളുമായി ഇവർ പിടിയിലാവുന്നത്. ഇവരിൽ നിന്നും 4 തിരകളും കത്തികളും കണ്ടെടുത്തു. ഇലക്ഷൻ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് ഇൻചാർജ് കെ ജി രേനകുമാർ, അസി.സബ് ഇൻസ്‌പെക്ടർ മോഹനൻ, സിവിൽ പോലീസ് ഓഫീസർ അജിത് എന്നിവരാണ് ഫ്ലയിങ് സ്ക്വാഡ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *