മൂവ്വട്ടിക്കുന്നിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണമെന്ന് ആം ആദ്മി പാർട്ടി
കൽപ്പറ്റ: കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 2-ാം വാർഡിൽ മൂവട്ടിക്കുന്ന് പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് രണ്ടാം വാർഡ് കമ്മിറ്റി ആവശ്യപെട്ടു. അമൃത ശുദ്ധജല പദ്ധതി വാർഡിൽ ഭാഗികമായി നടപ്പിലാക്കിയപ്പോൾ ഭൂരിപക്ഷവും ട്രൈബൽ കുടുംബങ്ങൾ താമസിക്കുന്ന മുവ്വട്ടിക്കുന്ന് പ്രദേശത്തെ ഒഴിവാക്കിയ നഗരസഭയുടെ നടപടിയിൽ യോഗം പ്രതിക്ഷേതം രേഖപ്പെടുത്തി. 2017 ൽ മുനിസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിണർ ഇപ്പോൾ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. വേനൽക്കാലത്തും നല്ല വെള്ളം ലഭിക്കുന്ന കിണർ പ്രദേശത്തെ ജനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ നഗരസഭ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മണ്ഡലം വൈ: പ്രസിഡന്റ് എ കൃഷ്ണൻ കുട്ടി, വാർഡ് കമ്മറ്റി അംഗങ്ങളായ. പി .പി ഷാജു, ജോർജ്. ജി, ഷാജൻ കെ, ജെയിസ്, വിശ്വനാഥൻ. ഒ, ലിജിത് ആർ, മുരളി എന്നിവർ സംസാരിച്ചു.
Leave a Reply