കായികമേള ദീപശിഖ പ്രയാണം നടത്തി
കൽപ്പറ്റ: എം.കെ ജിനചന്ദ്രൻ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായിക മേളയുടെ ദീപശിഖ വയനാട് ജില്ലാ എസ്.പി തപോഷ് ബസുമതാരി ഐപിഎസ് തെളിയിച്ചു. വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി. എ, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ വിൽസൺ തോമസ് , എസ് . കെ. എം. ജെ സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ, പ്രധാനാധ്യാപകൻ കൃഷ്ണകുമാർ എം പി,സെറ്മണി കമ്മിറ്റി കൺവീനർ ഉമേഷ് പി എന്നിവർ പങ്കെടുത്തു.
സ്കൗട്ട് ആൻ്റ് ഗൈഡ് എൻ.സി.സി. എൻ.എസ്.എസ് എന്നിവരോടൊപ്പം , എച്ച് ഐ എം സ്കൂൾ കൽപറ്റ, എൻഎസ്എസ് സ്കൂൾ കൽപറ്റ , ജിവിഎച്ച്എസ്എസ് കൽപ്പറ്റ, എന്നീ വിദ്യാലയങ്ങളിലെ കായികതാരങ്ങൾ ദീപശിഖ റാലിയിൽ അണിനിരന്നു.





Leave a Reply