April 18, 2026

സത്യൻ മൊകേരിയുടെ നാമനിർദ്ദേശ പത്രികാസമർപ്പണത്തിനു മുന്നോടിയായി എൽഡിഎഫ് കൽപ്പറ്റയിൽ പ്രകടനം നടത്തി

0
Img 20241024 Wa00841
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: വയനാട് മണ്ഡലം സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ നാമനിർദ്ദേശ പത്രികാസമർപ്പണത്തിനു മുന്നോടിയായി എൽഡിഎഫ് കൽപ്പറ്റയിൽ പ്രകടനം നടത്തി. നേതാക്കളും പ്രവർത്തകരും അടക്കം നൂറുകണക്കിനാളുകൾ പ്രകടനത്തിൽ പങ്കെടുത്തു.

രാവിലെ 11 ഓടെ സർവീസ് സഹകരണ ബാങ്ക് പരിസരത്ത് പ്രകടനത്തിന് എൽഡിഎഫ് സംസ്ഥാന കൺവീനർ ടി.പി. രാമകൃഷ്ണൻ, ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ, സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജൻ, ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേന്ദ്ര സെക്രട്ടറ്റ് അംഗം ആനി രാജ, ദേശീയ കേന്ദ്രത്തിൽ അംഗം കെ.ഐ. ഇസ്മയിൽ, ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, അസിസ്റ്റൻ്റ് സെക്രട്ടറി സി.എസ്. സ്റ്റാൻലി, സംസ്ഥാന കോൺഫറൻസിൽ അംഗമായ വിജയൻ ചെറുകര, പി.കെ. മൂർത്തി, എംപിമാരായ പി.പി. സുനീർ, പി. സന്തോഷ്കുമാർ, കേരള മഹിളാ സംഘം സംസ്ഥാന സമിതിയംഗം മഹിത മൂർത്തി, കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ,

എൻസിപി നേതാവും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ, സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ, ഐഎൻഎൽ നേതാവും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ, ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് പഞ്ചാര, ജില്ലാ സമിതിയംഗം ഇബ്രാഹിം കണിയാമ്പറ്റ, ആർജെഡി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ. ഹംസ, ജില്ലാ പ്രസിഡൻ്റ് ഡി. രാജൻ, സെക്രട്ടറി എൻ.ഒ. ദേവസി, രാഷ്ട്രീയ യുവ ജനതാദൾ ജില്ലാ പ്രസിഡൻ്റ് പി.പി. ഷൈജൽ, കേരള കോൺഗ്രസ്-ബി ജില്ലാ പ്രസിഡൻ്റ് സണ്ണി മാത്യു, ജനതാദൾ-എസ് സംസ്ഥാന സെക്രട്ടറി വി.പി. വർക്കി, വൈസ് പ്രസിഡൻ്റ് പി.കെ. ബാബു, ജില്ലാ വൈസ് പ്രസിഡൻ്റ് ബി. രാധാകൃഷ്ണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി. എൽഡിഎഫ് മണ്ഡലം കൺവൻഷൻ നടക്കുന്ന ചന്ദ്രഗിരി ഓഡിറ്റോറിയം പരിസരത്തായിരുന്നു സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെയും പ്രകടന സമാപനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *