വയനാട്ടിലെ തിരഞ്ഞെടുപ്പ് കുടുംബധിപത്യ ത്തിനെതിരെയുള്ള പോരാട്ടം ;പി കെ കൃഷ്ണദാസ്
കൽപറ്റ : കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രമാണെന്നും വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ബിജെപി വയനാട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണ വീരനാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേര. അഴിമതിയുടെയും കുംഭകോണത്തിന്റെയും ഫാഷിസത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും പ്രതിച്ഛായയുള്ളയാളാണ് ഇന്ദിരാഗാന്ധി. അതു തന്നെയാണു പ്രിയങ്കയ്ക്കുമുള്ളതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
കേരള സർക്കാരിനെതിരെ ജനവിരുദ്ധ വികാരം ഉയർന്നു വരുമ്പോൾ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം സിപിഎമ്മിന് രക്ഷാകവചം ഒരുക്കി ഒത്തുതീർപ്പുകൾ നടത്തുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. സ്ഥാനാർഥി നവ്യ ഹരിദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന സെക്രട്ടറിമാരായ കെ. രഞ്ജിത്ത്, പ്രകാശ് ബാബു,ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗങ്ങളായ കെ. രാമചന്ദ്രൻ, പി. സദാനന്ദൻ, മുകുന്ദൻ പള്ളിയറ തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply