July 10, 2026

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

0
Img 20241028 075756
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാഗാന്ധി ഇന്ന് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും. ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയില്‍ ഉച്ചക്ക് 11.30ന് മണിക്ക് നടക്കുന്ന കോര്‍ണര്‍ യോഗമാണ് പ്രിയങ്കയുടെ ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് 2.30ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും. വൈകിട്ട് 4.30 മണിക്ക് കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ പൊഴുതനയിലും പ്രിയങ്ക പൊതുയോഗത്തില്‍ സംസാരിക്കും. ഒക്ടോബര്‍ 29 ന് രാവിലെ 9.30ന് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴ, 12.30ന് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മല്‍, മൂന്ന് മണിക്ക് വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ മമ്പാടും, നാലരക്ക് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചുങ്കത്തറയിലും പ്രിയങ്ക കോര്‍ണര്‍ യോഗങ്ങളില്‍ സംസാരിക്കും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ യോഗങ്ങളില്‍ സംസാരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *