ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു
കൽപ്പറ്റ: ഒൻപതാമത് ആയുർവേദ ദിനാചാരണം വയനാട് ജില്ല ഭാരതീയ ചികിത്സാ വകുപ്പിന്റെയും, നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ചു.ഡോ: അരുൺ കുമാർ ജി സ്വാഗത പ്രസംഗം നടത്തി.ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ കവിത എസ് അധ്യക്ഷൻ ആയിരുന്ന ചടങ്ങ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: പ്രീത എ ഉത്ഘാടനം ചെയ്തു.നാഷണൽ ആയുഷ് മിഷൻ ഡി. പി. എം ഡോ ഹരിത ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. ഡോ അനു ജോസ്, ഗീത ഇ. കെ,റോയ് ടി. സി,മനോജ് വി. കെ,ബിജോയ് കുമാർ,ജിജി പി എസ് മുതലാവർ ആശംസകൾ അർപ്പിച്ചു.ഡോ ബിജുല ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. ആയുർവേദ പോഷകാഹാര പ്രദർശനം, ജീവിത ശൈലീ രോഗ നിവാരണ സ്ക്രീനിംഗ്, ഔഷധ സസ്യ തിരിച്ചറിയൽ മത്സരം തുടങ്ങിയവ ഇതോടൊപ്പം സംഘടിപ്പിച്ചു.





Leave a Reply