ജില്ല ശാസ്ത്ര മേളയിൽ സി.വി രതീഷിന് മികച്ച വിജയം
ജില്ല ശാസ്ത്ര മേളയിൽ സി.വി രതീഷിന് മികച്ച വിജയം
ബത്തേരി മൂലങ്കാവ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ജില്ല സാമൂഹ്യശാസ്ത്ര മേളയിൽ ടീച്ചിംഗ് എയിഡ് നിർമാണത്തിൽ പെരിക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ് അധ്യാപകനായ സി.വി രതീഷിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. തുടർച്ചയായി മൂന്നുവർഷം സബ്ജില്ലയിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ എച്ച്.എസ് വിഭാഗത്തിന് ഓവർ ഓൾ ലഭിക്കാനുള്ള കാരണം രതീഷ് സാറിൻ്റെ നേതൃത്വമായിരുന്നു. കഴിഞ്ഞ വർഷം സാമൂഹ്യ ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിരുന്നു. ഈ വർഷവും കുട്ടികളെ സംസ്ഥാനതല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ജില്ലയിലെ ക്ലസ്റ്റർ മീറ്റിംഗുകളിലെ അധ്യാപക പരിശീലകൻ കൂടിയാണ്.





Leave a Reply