ആയുര്‍വേദ ദിനാചരണം നടത്തി
ഭാരതീയ ചികിത്സാ വകുപ്പിന്റെയും, നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയുര്‍വേദ ദിനാചാരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രീത ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എസ്. കവിത അദ്ധ്യക്ഷത വഹിച്ചു. ഡോ: ജി. അരുണ്‍കുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. ഡോ അനു ജോസ്, ഇ.കെ.ഗീത, ടി.റോയ്, വി.മനോജ് , കെ.ബിജോയ് കുമാര്‍, പി. എസ്. ജിജി ,ഡോ ബിജുല ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആയുര്‍വേദ പോഷകാഹര പ്രദര്‍ശനം, ജീവിത ശൈലീ രോഗ നിവാരണ സ്‌ക്രീനിംഗ്, ഔഷധ സസ്യ തിരിച്ചറിയല്‍ മത്സരം തുടങ്ങിയവ നടത്തി.
Leave a Reply