July 30, 2026

ചങ്ങരംകുളത്ത് വാഹനാപകടം: വയനാട് സ്വദേശി മരണപ്പെട്ടു

0
IMG_20260730_102758
By ന്യൂസ് വയനാട് ബ്യൂറോ

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കോട്ടത്തറ മെച്ചന സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ സെൽബിൻ(24)ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന പടിഞ്ഞാറത്തറ ദാസന്റെ മകൻ അമൽ(29)ന് ഗുരുതരമായി പരിക്കേറ്റു.കുറ്റിപ്പുറംതൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം സൺറൈസ് ആശുപത്രിക്ക് മുൻവശം പുലർച്ചെ 12 മണിയോടെ ആണ് അപകടം.വയനാട് സ്വദേശികളായായ സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് എതിരെവന്ന ഇന്നോവയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് സമീപത്ത് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽബിന്റെ ജീവൻ രക്ഷിക്കാനായില്ല.ഗുരുതരമായി പരിക്കേറ്റ അമലിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ച സെൽബിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.വയനാട്ടിൽ നിന്ന് എറണാംകുളം പോകുന്നതിനിടെയാണ് സുഹൃത്തുക്കളായ സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്.അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *