June 24, 2026

തൊ​ണ്ട​ർ​നാ​ടിൽ പരിസ്ഥിതി ലോല പ്രദേശത്ത് അ​ന​ധി​കൃ​ത നി​ർ​മാ​ണ​വും മ​ണ്ണെ​ടു​പ്പുമെന്ന് പരാതി.

0
Img 20241031 094129
By ന്യൂസ് വയനാട് ബ്യൂറോ

കോറോം: തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ പരിസ്ഥിതി ലോല പ്രദേശത്ത്

അ​ന​ധി​കൃ​ത നി​ർ​മാ​ണ​വും മ​ണ്ണെ​ടു​പ്പുമെന്ന് പരാതി.

അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​വും മ​ണ്ണെ​ടു​പ്പും ന​ട​ക്കു​ന്ന​താ​യാണ് ആക്ഷേപം. ഭ​ര​ണ​സ​മി​തി​യി​ലെ പ്ര​മു​ഖ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് പൊ​തു​റോ​ഡി​ന് ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ലു​ള്ള മ​ണ്ണെ​ടു​ പ്പെന്നും ഇതിനെതിരെ കർശന നടപടിയെടുക്കണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു .

 

ല​ക്ഷ​ങ്ങ​ൾ കോ​ഴ​വാ​ങ്ങി അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നും മ​ണ്ണെ​ടു​പ്പി​നും അ​നു​മ​തി ന​ൽ​കി വ്യാ​പ​ക​മാ​യ അ​ഴി​മ​തി ന​ട​ത്തു​ക​യാ​ണെ​ന്നും യു.​ഡി.​എ​ഫ് ക​മ്മി​റ്റി കുറ്റപ്പെടുത്തി. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​രിസ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വ​ൻ​കി​ട നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രുക​യാ​ണ്.

 

മ​ക്കി​യാ​ട് 12ാം മൈ​ൽ പ്ര​ദേ​ശ​ത്ത് ര​ണ്ടു​പ്ര​ധാ​ന റോ​ഡു​ക​ൾ​ക്കി​ട​യി​ലു​ള്ള സ്ഥ​ല​ത്ത് ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി.

 

ഈ ​സ്ഥ​ല​ത്ത് 15മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ മ​ണ്ണെ​ടു​ത്തി​ട്ടു​ണ്ട്. ഇ​പ്പോ​ൾ തെ​റ്റ​മ​ല റോ​ഡ് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​ട്ടും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ മ​ണ്ണെ​ടു​പ്പ് തു​ട​രു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

 

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യ ചാ​ലി​ൽ വ​ൻ​കി​ട റി​സോ​ർ​ട്ടു​ക​ൾ​ക്ക് നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കി​യ​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. പു​തു​ശ്ശേ​രി​യി​ൽ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ത​ട​ഞ്ഞു ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​മ്പ​ത് ല​ക്ഷം രൂ​പ പി​ഴ​യി​ട്ട​തു പ്ര​മു​ഖ​ർ ഇ​ട​പെ​ട്ട് ഒ​ഴി​വാ​ക്കി ന​ൽ​കി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

 

മ​ണ്ണെ​ടു​പ്പ് സംബന്ധിച്ച അ​നു​മ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യു.​ഡി.​എ​ഫ്

പ​ഞ്ചാ​യ​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്ത് അ​നു​മ​തി ന​ൽ​കി​യ മു​ഴു​വ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നങ്ങ​ളും മ​ണ്ണെ​ടു​പ്പു​ക​ളും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ യു.​ഡി.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

 

ഇ​തു​സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രാ​തി​ക​ൾ ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ചെ​യ​ർ​മാ​ൻ എ​സ്.​എം. പ്ര​മോ​ദ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

ടി. ​മൊ​യ്തു, പി.​എം. ടോ​മി, ഡോ. ​സു​നി​ൽ മാ​സ്റ്റ​ർ, പ​ട​യ​ൻ അ​ബ്ദു​ല്ല, എം. ​മു​സ്ത​ഫ, ആ​ലി​കു​ട്ടി ആ​റ​ങ്ങാ​ട​ൻ, ജി​ജി ജോ​ണി, എം.​ടി. ജോ​സ​ഫ്, കു​സു​മം ജോ​സ​ഫ്, ആ​മി​ന സ​ത്താ​ർ, കെ.​എ. മൈ​മൂ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ൺ​വീ​ന​ർ അ​ബ്ദു​ല്ല കേ​ളോ​ത്ത് സ്വാ​ഗ​ത​വും ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *