കേരള സ്കൂൾ കലോത്സവംലോഗോ പ്രകാശനം ചെയ്തു
അമ്പലവയൽ: ബത്തേരി ഉപജില്ലാതല ‘കേരള സ്കൂൾ കലോത്സവം’ ലോഗോ പ്രകാശനം ബത്തേരി എ ഇ ഒ ഷിജിത. ബി.ജെ നിർവഹിച്ചു. അമ്പലവയൽ ജീവി എച്ച്എസ്എസിൽ നടന്ന ചടങ്ങിൽ കലോത്സവ കമ്മറ്റി ജനറൽ കൺവീനറും പ്രിൻസിപ്പലുമായ സുഷമ പി. ജി. ഉദ്ഘാടനംനിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് ഇ.കെ. ജോണി അധ്യക്ഷത വഹിച്ചു.
ഹൈസ്കൂൾ പ്രധാനാധ്യാപിക സലീന ടീച്ചർ, പിടിഎ എക്സിക്യുട്ടീവ് അംഗങ്ങളായ സന്തോഷ് കുമാർ, പ്രമോദ് ബാലകൃഷ്ണൻ, നൗഷി ഭ, രമേശൻ, എസ് എം സി അംഗം എൽദോ പൈലി , സീനിയർ അധ്യാപിക ഷാൻ്റി ഫ്രാൻസിസ്, സ്റ്റാഫ് സെക്രട്ടറി ഗാഥ ടീച്ചർ, പ്രസന്ന ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.
മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ മധുമാസ്റ്റർ സ്വാഗതവും വി എച്ച് എസ് ഇ പ്രിൻസിപ്പൽ സി.വി.നാസർ നന്ദിയും രേഖപ്പെടുത്തി.
ബത്തേരി സബ്ജില്ലാ കലോത്സവത്തിന് 12 ഓളം വേദികളിലായി ആദിത്യമരുളാൻ അമ്പലവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒരുങ്ങിക്കഴിഞ്ഞു.
നവംമ്പർ 6, 7, 8 തീയതികളിലാണ്
വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ കൃഷ്ണൻ കുമ്പളേരിയാണ് ലോഗോ രൂപകൽപന ചെയ്തത്.
Leave a Reply