വയനാട്ടിൽ സംഭവിക്കുന്നത് എൻ ഡി എ ക്കനുകൂലമായ പരിവർത്തനം: നവ്യ ഹരിദാസ്
ബത്തേരി : വയനാട്ടിൽ സംഭവിക്കുന്നത് എൻ.ഡി.എക്കനുകൂലമായ വലിയ പരിവർത്തനമാണെന്ന് എൻ.ഡി എ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്.
ബത്തേരി – മുള്ളൻ കൊള്ളി പഞ്ചായത്തിലെ ആലത്തൂർ പള്ളിത്താഴത്ത് പ്രദേശത്ത് നിന്നും
സി.പി.എം- കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പി യിലേക്കെത്തിയവർക്ക് അംഗത്വം നൽകി സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ് . സിപിഎം – കോൺഗ്രസ് പാർട്ടികളിൽ നിന്നും നിരവധി പേരാണ് ബി.ജെ.പി യിലേക്ക് ഒഴുകിയെത്തുന്നത്,
ഇത് വയനാടിനെ കാത്തിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്നും നവ്യ ഹരിദാസ് അഭിപ്രായപ്പെട്ടു. പള്ളിത്താഴത്ത് നടന്ന സ്വീകരണ സമ്മേളനത്തിൽ എൻഡി എ സ്ഥാനാർഥി നവ്യ ഹരിദാസ്, പാർട്ടി മാറിയെത്തിയവരെ
ഷാൾ അണിയിച്ച് ബി.ജെ.പിയിലേക്ക് സ്വീകരിച്ചു. ഡിജിറ്റൽ മെമ്പർഷിപ്പിലൂടെയാണ് ഇവർക്ക് അംഗത്വം നൽകിയത്.
മീനങ്ങാടി മത്സ്യാവതാര ക്ഷേത്ര ദർശനത്തോട് കൂടിയാണ് മാനന്തവാടി മണ്ഡലത്തിൽ സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. മീനങ്ങാടി ബിഷപ്പ് ഹൗസിൽ എത്തി സ്ഥാനാർഥി പിന്തുണ തേടി. വന്യജീവി ആക്രമണത്തെക്കുറിച്ചും, കാർഷിക മേഖലയിലെ വെല്ലുവിളിയെക്കുറിച്ചും ബിഷപ്പ് സ്ഥാനാർത്ഥിയുമായി ആശങ്ക പങ്കിട്ടു. ഇരുളം സെൻറ് സെബാസ്റ്റ്യൻസ് ചർച്ച്, നടവയൽ സെൻറ് തോമസ് എപ്പിസ്കോപ്പൽ ചർച്ച് , പുൽപ്പള്ളി സെൻറ് ജോർജ് ചർച്ച് , നടവയൽ കോൺവെൻറ്, മീനങ്ങാടി നരനാരായണ ആശ്രമം, എന്നിവിടങ്ങളിൽ എത്തിയും സ്ഥാനാർഥി പിന്തുണ തേടി. ചിയമ്പം, പുത്തൻകുന്ന്, പുഞ്ചവയൽ, നെല്ലാറ ഗോത്രവർഗ്ഗ കോളനികളിലും സ്ഥാനാർത്ഥി പര്യടനം നടത്തി. ബത്തേരിയിലെ വ്യാപാരി പ്രതിനിധികളുമായും നവ്യ ഹരിദാസ് ചർച്ച നടത്തി. നവ്യ ഹരിദാസിന്റെ അച്ഛനും സുഹൃത്തുക്കളും സ്ഥാനാർത്ഥിക്കൊപ്പം ബത്തേരിയിൽ പര്യടനത്തിന് ഇറങ്ങി.
ദീപാവലിയോടനുബന്ധിച്ച് അമ്പലവയൽ കാവിൽ സ്ഥാനാർത്ഥി ദീപം തെളിയിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ മാനന്തവാടി, ബത്തേരി, കൽപ്പറ്റ തുടങ്ങിയ ഗോത്രവർഗ്ഗ ഊരുകളിലാണ് സ്ഥാനാർത്ഥി പ്രധാനമായും സന്ദർശനം നടത്തുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വരും ദിവസങ്ങളിൽ വയനാട്ടിൽ പ്രചാരണത്തിന് എത്തുന്നുണ്ട്.മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡൻ്റ് വി വി രാജൻ, നേതാക്കളായ എം.പി.സുകുമാരൻ, വി.മോഹനൻ, സിന്ധു അയിര വീട്ടിൽ, പി.സി.ഗോപിനാഥ്,ദീപു പുത്തൻപുരയിൽ, കെ ഡി ഷാജിദാസ് , ധർമ്മേന്ദ്രകുമാർ , പി എം സുധാകരൻ , കവിത എ എസ്, ലിലിൽ കുമാർ, ഹരി പഴപ്പത്തൂർ, ടി എൻ അരവിന്ദൻ, കൂട്ടാറ ദാമോദരൻ, സ്മിത സജി തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു
Leave a Reply