ഓമ്‌നി വാനുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മൂടകൊല്ലി :കുന്നേക്കാട്ട് ജിതിൻ (കുട്ടായി) (33) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2:45 തോടെ ചാമരാജനഗറിലാണ് അപകടം. ടയർ പൊട്ടി നിയന്ത്രണം വിട്ട് വന്ന ഓമ്നി വാൻ ജിതിനും സംഘവും സഞ്ചരിച്ചിരുന്ന വാനിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്ക് പറ്റിയ മറ്റ് മൂന്ന് പേരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ജിതിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. പിതാവ്: ബാബു.
മാതാവ്: ശ്യാമള. ഭാര്യ: മേഘ്‌ന. സഹോദരി: ശ്രുതി
Leave a Reply