108 ആംബുലൻസ് ജീവനക്കാർ സർവിസ് നിർത്തി സമരത്തിൽ
കൽപ്പറ്റ: ശമ്പള കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു വിൻ്റെ നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർമാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. കൽപ്പറ്റ പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ മാർച്ച് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ജയരാജ് ഉദ്ഘാടനം ചെയ്‌തു. രണ്ടു മാസത്തെ ശമ്പള ഉടൻ വിതരണം ചെയ്യുക, ഇൻക്രിമെന്റ് നടപ്പിലാക്കുക,അകാരണമായി തൊഴിലാളികളെ സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കുക, ശമ്പള കൃത്യത ഉറപ്പാക്കുന്നതിന് കരാറിൽ ഒപ്പ് വെയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 108 ആംബുലൻസ് ജീവനക്കാർ പ്രതിഷേധിച്ചത്.പ്രതിഷേധത്തിൽജില്ല സെക്രട്ടറി സുമി ബാബു സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് വിനേഷ്.എം.ബി നന്ദിയും പറഞ്ഞു
Leave a Reply