വനിതാ തടവുകാരുടെ വിചാരണ വേഗത്തിലാക്കണം -സൽമ സ്വാലിഹ്
മാനന്തവാടി : രാജ്യത്തെ വിവിധ ജയിലുകളിലുള്ള വനിതാ തടവുകാരുടെ വിചാരണ വേഗത്തിലാക്കണമെന്നും അവരുടെ അവകാശങ്ങൾ ഉറപ്പ് വരുത്താൻ ഭരണകൂടം ജാഗ്രത പുലർത്തണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സൽമ സ്വാലിഹ്.
സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം എന്ന പ്രമേയമുയർത്തി വിമൻ ഇന്ത്യ മൂവ്മെന്റ് 2024 ഓഗസ്റ്റ് 2 മുതൽ ഡിസംബർ 2 വരെ ദേശ വ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്തെ വിവിധ ജയിലുകളിൽ തടവിലാക്കപ്പെട്ട സ്ത്രീകൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വനിതാ സംഘടനകൾ മൗനം വെടിയണം. ചെയ്ത കുറ്റം എന്തെന്ന് പോലുമറിയാത്ത ധാരാളം സ്ത്രീകൾ ഇന്ത്യാ മഹാരാജ്യത്ത് ജയിലിലടക്കപ്പെട്ടിട്ടുണ്ട്. അവരുടെ മോചനത്തിന് വേണ്ടി ശബ്ദിക്കേണ്ടത് സ്ത്രീ സമൂഹത്തിൻ്റെ കടമയും ബാധ്യതയുമാണമെന്നും അവർ കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് അലീമ അധ്യക്ഷത വഹിച്ചു. എകെഡബ്ല്യൂഎ സംസ്ഥാന പ്രസിഡന്റ് സ്വപ്ന ആന്റണി, എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം എ യൂസുഫ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
എസ്ഡിപിഐ ജില്ലാ സെക്രട്ടറി മമ്മൂട്ടി കെ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിം ജില്ലാ വൈസ് പ്രസിഡന്റ് ബബിത ശ്രീനു, ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ റസാഖ്, ട്രഷറർ സൽമ അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡലം സെക്രട്ടറി സഫീന സ്വാഗതവും സുമയ്യ നന്ദിയും പറഞ്ഞു.
Leave a Reply