December 13, 2024

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷ നേഴ്സ് അസോസിയേഷൻ ( കെ എസ് എസ് പി എ ) പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

0
Img 20241101 204034

കൽപ്പറ്റ: ക്ഷാമബത്ത പ്രഖ്യാപനത്തിലൂടെ പെൻഷൻ കാരുടെ 40 മാസത്തെ കുടിശ്ശിക കവർന്നെടുത്ത സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷ നേഴ്സ് അസോസിയേഷൻ ( കെ എസ് എസ് പി എ ) കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ ട്രഷറിക്കു മുൻപിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നാളിതു വരെ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ പെർഷൻകാർക്കും , ജീവനക്കാർക്കും ,ഒരേ തീയ്യതി പ്രാബല്യത്തിലാണ് ആനുകൂല്യങ്ങൾ നൽകാറ് എന്നാൽ 3% പ്രഖ്യാപനത്തിലൂടെ ജീവനക്കാർക്ക് 2024 ഒക്ടോബർ 1 മുതലും, പെൻഷൻകാർക്ക് നവംബർ 1 മുതലുമാണ് ലഭ്യമാക്കുക ഈ വിവേചനം തിരുത്തണ മെന്നും ആവശ്യപ്പെട്ടു. ധർണ്ണ ജില്ലാ സെക്രട്ടറി റ്റി.ജെ. സക്കറിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം വേണുഗോപാൽ എം കീഴ്ശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷം വഹിച്ചു.ടി.ഒ. റെയ്മ ൺ , ജി.വിജയമ്മ, വി.രാമനുണ്ണി, കെ.ഐ. തോമസ് , കെ.ശശികുമാർ, പി.എം ജോസ് , കെ.എൽ. തോമസ്, കെ വിജയൻ, ടി.കെ.സുരേഷ്, കെ. സു ബ്രമണ്യൻ, ടി.വി.കുര്യാക്കോസ്, ടി.കെ.ജേക്കബ്, കെ. സ്റ്റീഫൻ, കെ.ഡൊമനിക് തോമസ്, രമേശൻ മാണിക്യൻ, എന്നിവർ പ്രസംഗിച്ചു.. പി.ഹംസ, കെ.സതീഷ്കുമാർ ,സി.എസ്.പ്രഭാകരൻ , തോമസ് റാത്തപ്പള്ളിൽ . ഷാജി മോൻ ജേക്കബ്, പി.എൽ വർക്കി, കെ.എ. ജോസ് , കെ.ടി. ശ്രീധരൻ ,കെ.വിശ്വനാഥൻ, ഇ.കെ.ഗോപിനാഥൻ, സി.എസ് ശശികുമാർ, അബു ഏലിയാസ്,ഒ.എം ജയേന്ദ്രകുമാർ, ആർ.രാമചന്ദ്രൻ ,എം.രമണി ,കെ.സി ജോസഫ് .കെതോമസ് എന്നിവർ ധർണ്ണക്കും പ്രകടന ത്തിനും നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *