ഭരണഭാഷാ വാരാചരണത്തിന് ജില്ലയില്‍ തുടക്കം*
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാള ഭാഷാവാരാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. സാധാരണക്കാര്‍ക്ക് അവരുടെ ആവശ്യങ്ങളും പ്രയാസങ്ങളും കാര്യക്ഷമമായി പ്രകടിപ്പിക്കാന്‍ സാധിക്കുക മാതൃഭാഷയിലൂടെയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മാതൃഭാഷ ഭരണ ഭാഷയാകുമ്പോണ് ജനങ്ങള്‍ക്ക് ഭരണം സുതാര്യമാണെന്ന തോന്നലുണ്ടാവുകയുള്ളൂ. എല്ലാ ജനവിഭാഗങ്ങള്‍ക്കും മാതൃഭാഷ രക്തത്തിലലിഞ്ഞ് ചേര്‍ന്നതാണെന്നും കളക്ടര്‍ പറഞ്ഞു. ഭരണ ഭാഷാ പ്രതിജ്ഞ ജില്ലാ കളക്ടർ ചൊല്ലി കൊടുത്തു. എല്ലാവര്‍ക്കും ജില്ലാ കളക്ടര്‍ കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്നു. കളക്ടറേറ്റ് ആസുത്രണ ഭവനില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം ബിജുകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ കെ മണികണ്ഠന്‍, ലോ- ഓഫീസര്‍ സി.കെ ഫൈസല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply