July 21, 2026

മനുവിന്റെ മരണം: പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം പ്രതിഷേധം

0
IMG_20260721_090529
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സർക്കാർ സംവിധാനങ്ങളുടെ ഗുരുതരവും മനുഷ്യത്വരഹിതവുമായ നടപടികൾ കാരണം ജീവൻ പൊലിഞ്ഞ പതിനൊന്നുകാരൻ മനുവിനും കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം നേതൃത്വത്തിൽ ബത്തേരിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. പോലീസുകാരുൾപ്പെടെയുള്ള കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, കൊലക്കുറ്റത്തിന് കേസെടുക്കുക, കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകുക, മനുവിന്റെ സഹോദരന് സർക്കാർ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മനുവിന്റെ മാതാപിതാക്കളും പരിപാടിയിൽ നേരിട്ടെത്തി പങ്കെടുത്തു.

 

പ്രതിഷേധ യോഗം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം സഖാവ് എം. വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. റഫീഖ് ചടങ്ങിൽ സംസാരിച്ചു. മനുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാകുന്നത് വരെ സി.പി.ഐ.എം പോരാട്ടം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *