സ്ട്രെങ്തും പ്രസന്റും ഇല്ല ഇനി ആകെ കുട്ടികളും ഹാജറും
വൈത്തിരി: കേരളപ്പിറവി ദിനത്തിൻ വൈവിധ്യമാർന്ന പരിപാടിയുമായി വൈത്തിരി ഗവ:ഹയർ സെക്കണ്ടറി സ്‌കൂൾ. മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസ് റൂമിൽ ബോർഡുകളിൽ എഴുതുന്ന കുട്ടികളുടെ വിവരങ്ങൾ ഇനി മുതൽ മലയാളത്തിൽ രേഖപ്പെടുത്തും. ക്ലാസിനു പകരം ‘തരം’ എന്നും, സ്ട്രെങ്‌ത്തിനു പകരം ‘ആകെ കുട്ടികളും’,പ്രസൻ്റിനു പകരം ഹാജർ എന്നും രേഖപ്പെടുത്തും. സ്‌കൂൾ പ്രധാനാധ്യാപിക പ്രിയരഞ്ജിനി സി.കെ, സ്റ്റാഫ് സെക്രട്ടറി ജസീം ടി, സീനിയർ അസിസ്റ്റൻ്റ് കവിത പി.എ എന്നിവർ നേതൃത്വം നൽകി.
Leave a Reply