December 13, 2024

മാനന്തവാടി ഉപജില്ല കലോത്സവം നവംബർ 4 ന് തുടങ്ങും

0
Img 20241102 Wa00951

 

 

മാനന്തവാടി: മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4 5 6 7 8 തീയതികളിൽ പയ്യമ്പള്ളി സെൻറ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂൾ നടക്കും ഉപജില്ലയിലെ 134 സ്കൂളുകളിൽ നിന്ന് പതിനായിരത്തോളം കലാപ്രതിഭകൾ 15 വേദികളിലായി അഞ്ചു ദിനരാത്രങ്ങളിലായി കലാപ്രതിവുകൾ വിസ്മയം തീർക്കും ഇരുനൂറിലധികം വിധികർത്താക്കളുംഅഞ്ചു ദിവസങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭക്ഷണം കഴിക്കാനുള്ള ഭക്ഷണപ്പുരയും തയ്യാറാക്കിയിട്ടുണ്ട്.മത്സരാർത്ഥികളുടെ മത്സരങ്ങൾ സമയബന്ധിതമായി തീർക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പോഗ്രാം കമ്മിറ്റിയും തയ്യാറാക്കിയിട്ടുള്ളത്.കലോത്സവത്തിന് എത്തുന്ന വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ബഹുജനങ്ങൾക്കും വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ജനറൽ കൺവീനർ എം. എ മാത്യു,എ.ഇ.ഒ മുരളീധരൻ. എ. കെ.,രമേശൻ ഏഴോക്കാരൻ, പബ്ലിസിറ്റി കൺവീനർ സുബൈർഗദ്ദാഫി പി.കെ ശശി,

ഫിലിപ്പ് ജോസഫ് വിശ്വനാഥൻ പിള്ള, റെജി കെ. ജെ എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *