December 11, 2024

ഗോത്രവർഗ ഊരുകളിൽ വികസനം എത്തിക്കാനും, വനവാസികളെ മുഖ്യധാരാ സമൂഹത്തിനൊപ്പം എത്തിക്കാനും സാധിക്കുക എൻഡിഎയ്ക്ക് മാത്രമാണ്; നവ്യ ഹരിദാസ് 

0
Img 20241103 Wa00241

 

 

 

 

 

കൽപ്പറ്റ: വയനാട്ടിലെ ഗോത്രവർഗ്ഗ ഊരുകളിൽ വികസനം എത്തിനോക്കിയിട്ടില്ലെന്നും, പല ഊരുകളും ദാരിദ്ര്യത്തിന്റെ പടു കുഴിയിൽ കിടക്കുകയാണെന്നും എൻഡിഎ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്, ഗോത്രവർഗ ഊരുകളിൽ വികസനം എത്തിക്കാനും, വനവാസികളെ ചേർത്തുനിർത്തി മുഖ്യധാരാ സമൂഹത്തിനൊപ്പം എത്തിക്കാൻ സാധിക്കുകയും ചെയ്യുക എൻഡിഎ ക്ക് മാത്രമാണെന്നും, സ്ഥാനാർഥി നവ്യ ഹരിദാസ് അഭിപ്രായപ്പെട്ടു. മാനന്തവാടിയിലെ വിവിധ ഗോത്രവർഗ്ഗ ഊരുകളിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്.

 

തിരുനെല്ലി ക്ഷേത്ര ദർശനത്തോടുകൂടിയായിരുന്നു മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചത്. ഗോത്രവർഗ ഊരുകൾ കേന്ദ്രീകരിച്ചുള്ള സന്ദർശനത്തിൽ പ്രധാനമായും പണിയ ഗോത്ര സമൂഹത്തിന്റെ ഊരുകളിലായിരുന്നു സന്ദർശനം. ഇരുവക്കി, അയ്യപ്പൻ മൂല ചാലിഗദ്ധ, എടപ്പടി, കണിയാരം, പെരിഞ്ചോല, മണൽവയൽ, മാങ്ങണി, തുടങ്ങിയ ഊരുകളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. പൊരുനന്നൂർ ഊരിൽ നടന്ന കുടുംബയോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. വലക്കോട്ടിൽ തറവാട്, ആലക്കണ്ടി ഊര് എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.

 

നിരവധി പരാതികളും, പ്രശ്‌നങ്ങളും ഗോത്ര നിവാസികൾ സ്ഥാനാർത്ഥിക്ക് മുൻപാകെ ഉന്നയിച്ചു. തൊഴിലുറപ്പ് പദ്ധതി, കുടി വെള്ളക്ഷാമം, ഭവന നിർമ്മാണ പദ്ധതിയിലെ അഴിമതികൾ തുടങ്ങി ഒട്ടേറെ പരാതികൾ ആയിരുന്നു വനവാസികൾ സ്ഥാനാർത്ഥിക്കു മുൻപാകെ ഉന്നയിച്ചത്. കേന്ദ്രത്തിന്റെ തൊഴിലുറപ്പ് പദ്ധതി കൃത്യമായി സംസ്ഥാന സർക്കാർ നടപ്പിലാക്കാത്തതും, തൊഴിലുറപ്പ് നടത്തിപ്പിലെ അഴിമതിയും, കേന്ദ്ര പദ്ധതിയായ ജലജീവൻ മിഷൻ പദ്ധതി രാഷ്ട്രീയ വിദ്വേഷം മൂലം അട്ടിമറിക്കുന്നതും, ഭക്ഷ്യവിതരണ പ്രശ്നങ്ങൾ തുടങ്ങിയവ സ്ഥാനാർത്ഥി ഊര് വാസികൾക്ക് മുൻപാകെ വിശദീകരിച്ചു.

 

മാനന്തവാടിയിലെ സ്‌കിൽ ഡെവലപ്മെന്റ് സെൻ്റർ സന്ദർശിച്ച് വിദ്യാർഥികളുമായും സ്ഥാനാർത്ഥി സംവദിച്ചു. മോദി സർക്കാർ നടപ്പിലാക്കിവരുന്ന സ്കിൽ ഡെവലപ്മെന്റ് പദ്ധതികളെക്കുറിച്ചും, സ്റ്റാർട്- അപ് സ്‌കീമുകളെ ക്കുറിച്ചും അവർ വിദ്യാർത്ഥികൾക്കു മുമ്പിൽ വിശദീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *