വെള്ളരിവയലിന് സമീപം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം പനമരം പുഴയിൽ നിന്ന് കണ്ടെത്തി
അഞ്ചുകുന്ന്: വെള്ളരിവയലിന് സമീപം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളരിവയൽ മാങ്കാണി ബാലന്റെയും ശാരദയുടേയും മകൻ രതിൻ (24) ന്റെ മൃതദേഹമാണ് പനമരം പുഴയിൽ നിന്നും കണ്ടെത്തിയത്. രാവിലെ മുതൽ മാനന്തവാടി അഗ്‌നിശമന സേനയും പനമരം സി എച്ച് റെസ്‌ക്യൂ ടീമും തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് സി എച്ച് റെസ്ക്യൂ ടീമംഗങ്ങൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളമുണ്ട പോലീസ് ഇൻസ്പെക്‌ടർ സുരേഷ് ബാബു, പനമരം എസ് ഐ എം.കെ റസാഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. ഓട്ടോ ഡ്രൈവറായ രതിൻ ഇന്നലെ രാത്രി 7 മണിയോടെ സഹോദരിക്ക് ആത്മഹത്യ സൂചന നൽകി രാത്രി 7 മണിക്ക് വീഡിയോ അയച്ചിരുന്നു. പിന്നീടാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ പുഴയരികിൽ രതിന്റെ ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്ന. സംഭവവുമായി ബന്ധപ്പെട്ട് പനമരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Leave a Reply