എൽ.ഡി.എഫ് ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു
മാനന്തവാടി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ സത്യൻ മൊകേരിയുടെ വിജയത്തിനായി
എൽ.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലംതല ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു.
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.
ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പട്ടികവർഗ്ഗ പട്ടിക ജാതി പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആർ കേളു മുഖ്യപ്രഭാഷണം നടത്തി.
എ.എൻ പ്രഭാകരൻ,പി.കെ സുരേഷ്,എ.ജോണി,പി ടി ബിജു.ജനപ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി വി ബാലകൃഷ്ണൻ,ആസ്യ ടീച്ചർ,അബിക ഷാജി,സുധി രാധാകൃഷ്ണൻ,ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ,മുനിസിപ്പൽ കൗൺസിലർ കെ.എം അബ്ദുൾ ആസിഫ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply