വയനാട്ടിൽ ഇടത് മുന്നണിക്കനുകൂലമായ രാഷ്ട്രീയ സാഹചര്യം ടി ടി ജിസ്‌മോൻ
വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നില നിൽക്കുന്നതെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ അഭിപ്രായപ്പെട്ടു.
വയനാടിന്റെ പുനർനിർമാണത്തിനുള്ള അടിയന്തിര സഹായം ലഭ്യമാക്കാത്ത കേന്ദ്ര നയത്തിന്നെതിരെയും
ഇടത് പക്ഷത്തോടുള്ള രാഷ്ട്രീയ വിരോധത്തിന്റെ മറവിൽ കേരളത്തെ ഒറ്റു കൊടുക്കുന്ന പ്രതിപക്ഷ നിലപാടുകൾക്കെതിരെയുമുള്ള ജന വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും വിവിധ തെരഞ്ഞെടുപ്പ് വേദികളിൽ സംസാരിക്കവെ അദ്ദേഹം പ്രസ്ഥാവിച്ചു .
Leave a Reply