തൃദിന ക്യാമ്പിന് തുടക്കം
കല്പറ്റ :വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ ട്രാൻസിഷൻ സ്റ്റഡിസ്, വയനാട് വന്യ വന്യജീവി സങ്കേതം എന്നിവയുമായി ചേർന്ന് മുത്തങ്ങ പ്രകൃതി പഠന കേന്ദ്രത്തിൽ വെച്ച് 3,4,5 തീയ്യതികളിൽ നടക്കുന്ന ത്രീ ദിന വർക്ക് ഷോപ്പ് സോഷ്യൽ ഫോറെസ്റ്ററി ഉത്തരമേഖല കൺ സർവേറ്റർ ആർ കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ എ സി എഫ് എം ടി ഹരിലാൽ സ്വാഗതം പറഞ്ഞു. സോഷ്യൽ ഫോറെസ്റ്ററി കണ്ണൂർ ഡിവിഷൻ ഡി സി എഫ് ജോസ് മാത്യു, സൗത്ത് വയനാട് ഡിവിഷൻ ഡി എഫ് ഒ അജിത് കെ രാമൻ, സോഷ്യൽ ഫോറെസ്റ്ററി കാസർഗോഡ് ഡിവിഷൻ എ സി എഫ് എ സജ്‌ന എന്നിവർ ആശംസകൾ അറിയിച്ചു. പത്രപ്രവർത്തകൻ എം കെ രാമദാസ് നന്ദി അറിയിച്ചു. ആദ്യ ദിവസം പ്രശസ്ത പത്ര പ്രവർത്തകരായ രാജഗോപാൽ, ടെലഗ്രാഫ് കോൽക്കാത്ത, നിർമ്മല ഗൗഡ തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു.
Leave a Reply