April 17, 2026

ലോഡ്ജിൽ തീപിടുത്തം

0
Img 20241105 092701
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി എരുമത്തെരുവ് എ- വൺ ലോഡ്‌ജിൽ തീപ്പിടുത്തമുണ്ടായി. ഇന്ന് പുലർച്ചെ ഒന്നേകാലോടെയായിരുന്നു സംഭവം. ലോഡ്‌ജിന്റെ റിസപ്ഷനിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമെന്നാണ് പ്രാഥമിക സൂചന. തുടർന്ന് തീയാളി പടർന്ന് റിസപ്ഷനിലെ ഉപകരണങ്ങൾ കത്തി നശിച്ചു. വിവരമറിഞ്ഞയുടൻ മാനന്തവാടി അഗ്‌നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ പി.കെ ഭരതന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് വാഹനം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുറികളിൽ കുടുങ്ങിയ 7 പേരെ അഗ്‌നി രക്ഷാസേന സാഹസികമായി പുറത്തെത്തിച്ചു. മുകൾ നിലയിലെ മുറികളിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ ലാഡർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽ ആർക്കും പരിക്കൊന്നുമില്ല. സീനിയർ ഫയർ ആൻ്റ് റസ്‌ക്യൂ ഓഫീസർ ഒ.ജി പ്രഭാകരൻ, വിശാൽ അഗസ്റ്റിൻ, എം ബി രമേശ്, ആശിഫ്, ശ്രീകാന്ത്, അഭിജിത്ത്, വിനു, ലെജിത്ത്, ജോബി, ചന്തു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *