എൽ.ഡി.എഫ് സർക്കാറിനുള്ള മറുപടിയും മുന്നറിയിപ്പുമായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലം; കെ. സുധാകരൻ
മാനന്തവാടി: എല്ലാ മേഖലകളിലും പരാജയപ്പെട്ട എൽ.ഡി.എഫ് സർക്കാറിനുള്ള മറുപടിയും മുന്നറിയിപ്പുമായിരിക്കും ഈ വരുന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ എം.പി.
ജനങ്ങൾക്ക് ഉപകാരമില്ലാത്ത ഭരണമാണെങ്കിലും പിണറായിയുടെ മകൾക്കും, ബി.ജെ.പിക്കും ഏറെ ഗുണങ്ങളാണ് ലഭിക്കുന്നത്. എടവക പാലമൊക്ക് യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു സുധാകരൻ എം പി.
പിണറായിയുടെ മകളുടെ പേരിലുള്ള എക്സാ ലോജിക്ക് കമ്പനിയുടെ പേരിൽ കോടികളാണ് ഉണ്ടാക്കിയതെന്നും, ഈ പണം എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തണം.
ബി.ജെ.പി.യുമായുള്ള അവിഹിത
കൂട്ട്കെട്ടിന്റെ ഫലമാണ് പിണറായി ജയിലിൽ കിടക്കാത്തത്. ഡൽഹിയിൽ പോയാൽ പിണറായി ബി.ജെ.പി. കേന്ദ്ര നേതാക്കളെ കണ്ട് സംസാരിക്കാതെ തിരിച്ചു വരാറില്ല. പിണറായിയോടൊപ്പമുള്ള പല സി.പി.എം.നേതാക്കൾക്കും, ഉന്നത സർക്കാർ ഉദ്യേഗസ്ഥർക്കുമെതിരെ കേന്ദ്ര സർക്കാറിന്റെ വിവിധ ഏജൻസികൾ കേസ്സെടുക്കുകയും, ജയിലിൽ കിടക്കേണ്ടിവരുകയും ചെയ്തിട്ടും പിണറായി മാത്രം രക്ഷപ്പെടുന്നത് ബി.ജെ.പി.യുമായുള്ള കൂട്ട്കെട്ടിന്റെ ഫലമാണെന്ന് സുധാകരൻ പറഞ്ഞു.
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്നമുദ്രാവാക്യം ബി.ജെ.പി. ഉയർത്തുന്നത് ഇന്ത്യയെ ഹിന്ദു ഫാസിസ്റ്റ് വർഗ്ഗീയ ശക്തികളുടെ കയ്യിൽ എത്തിക്കാനാണെന്നും ഇത് എതിർത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രാൻ അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.സണ്ണി ജോസഫ് എം.എൽ.എ.എ.കെ.എം. അശ്രറഫ്എം .എൽ.എ , ആദി തങ്ങൾ, എ.കെ.ആരിഫ്,
ചാപ്പേരി മൊയ്തു ഹാജി,അസീസ് കോറോം,ബെന്നി തോമസ്
എച്ച് ബി.പ്രദീപ്,അബ്ദുള്ള വള്ളിയാട്ട്,ജിൽസൺ തൂപ്പുംകര,ലിസി തോമസ്,ബേബി തോലാനി,എ.എം. നിഷാന്ത്,അഡ്വ. ശ്രീകാന്ത് പട്ടയൻ,
വെട്ടൻ മമ്മൂട്ടി, ഉഷ വിജയൻ,
വിനോദ് തോട്ടത്തിൽ,ശിഹാബ് മലബാർ,വെട്ടൻ അബ്ദുള്ള ഹാജി
സി.എച്ച്.ഇബ്രാഹിം, വി.അബ്ദുൽ
Leave a Reply