December 11, 2024

സര്‍ക്കാര്‍ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുന്നു; അഡ്വക്കേറ്റ് ജി സുബോധന്‍

0
Img 20241106 155937

 

ബത്തേരി: കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന അധ്യാപകരെയും ജീവനക്കാരെയും തുടര്‍ച്ചയായി ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നു കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ- ജി.സുബോധന്‍ ആരോപിച്ചു. യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ കെ.റ്റി. ഷാജി അധ്യക്ഷത വഹിച്ചു.

 

2021 ജനുവരി മുതല്‍ ലഭിക്കേണ്ട രണ്ടു ശതമാനം ക്ഷാമബത്ത 2024 ഏപ്രില്‍ മാസവും, 2021 ജൂലൈ മുതൽ ലഭിക്കേണ്ട മൂന്ന് ശതമാനം ക്ഷാമബത്ത ഒക്ടോബര്‍ മാസത്തിലും അനുവദിച്ചു എങ്കിലും എഴുപത്തിയെട്ട് മാസത്തെ കുടിശികയെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും മിണ്ടുന്നില്ല. മാത്രമല്ല 19 ശതമാനം ക്ഷാമബത്ത മൂന്നുവര്‍ഷമായി കുടിശികയാണ്. ഇതുമൂലം ഓരോ ജീവനക്കാരനും മാസംതോറും 5000 മുതല്‍ 30,000 രൂപ വരെ കുറവ് വരുന്നു. ഇത്രയധികം കുടിശ്ശിക കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

 

സാമ്പത്തിക ഞെരുക്കത്തിലാണെന്ന് സര്‍ക്കാര്‍ ആണയിട്ട് പറയുമ്പോഴും, ഉപദേശകരെ നിയമിക്കുകയും, വിരമിച്ച ജീവനക്കാരെ പുതിയ തസ്തികകള്‍ ഉണ്ടാക്കി വീണ്ടും നിയമനം നടത്തുകയും, പാര്‍ട്ടിക്കാരുടെ കേസുകള്‍ വാദിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കി വക്കീല്‍മാരെ നിയമിക്കാനും, ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനും, ആഡംബര ബസ്സില്‍ ഉല്ലാസയാത്ര നടത്താനും സര്‍ക്കാര്‍ പണം കണ്ടെത്തുന്നു. 2019ലെ പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശ്ശിക അഞ്ചു വര്‍ഷമായി നല്‍കാതെയും, കഴിഞ്ഞ അഞ്ചുവര്‍ഷമായി ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നല്‍കാതെയും, പങ്കാളിത്ത പെൻഷൻ പദ്ധതി പിന്‍വലിക്കും എന്നുപറഞ്ഞ് അധികാരത്തിൽ വന്നവര്‍ കമ്മീഷനെ മാറ്റി മാറ്റി നിയമിക്കുക അല്ലാതെ പദ്ധതി ഉപേക്ഷിക്കാൻ തയാറായിട്ടില്ല. ജീവനക്കാരെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോഴും. പി.കബീര്‍ , കെ എ മുജീബ്, ഷൗക്കുമാന്‍, പി.ജെ.ഷൈജു, ഗ്രഹൻ പി. തോമസ്, സതീഷ് കുമാർ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *